6. മുത്തപ്പനുള്ള സംഭാവന (Q)
എടത്താടന്‍ മുത്തപ്പനും ചെക്കിലെ തെറ്റും എന്ന ചോദ്യത്തിന്റെ വിശകലം വിചാരിച്ചതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അതിനാല്‍ അതു് അടുത്ത പ്രശ്നമായി ഇടുന്നു.
ചുരുക്കിപ്പറഞ്ഞാല്‍,
- ഞാന്‍ ഒരു ചെക്കെഴുതി. രൂപയും പൈസയും 100-ല്‍ കുറവു്.
- വിശാലന്‍ രൂപയെ പൈസയായും പൈസയെ രൂപയായും കരുതി ഒരു തുക എനിക്കു തന്നു.
- ഞാന്‍ അതില്‍ നിന്നു കുറേ പണം മുത്തപ്പന്റെ ഭണ്ഡാരത്തില്‍ സംഭാവനയായിട്ടു.
- ബാക്കി വന്ന പണം ഞാന്‍ ചോദിച്ച തുകയുടെ കൃത്യം ഇരട്ടിയായിരുന്നു.
ഇതിന്റെ എല്ലാ ഉത്തരങ്ങളും കണ്ടുപിടിക്കുക. അതായതു്,
- ഏതൊക്കെ സംഭാവനകള്‍ ഇവിടെ സാദ്ധ്യമാണു്?
- ഓരോ സംഭാവന അനുസരിച്ചുള്ള ചെക്കിലെ തുക എന്തായിരിക്കും?
- ഇതിനു് സാമാന്യമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ?
ഉപരിഗണിതമോ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ ഉത്തരം കണ്ടുപിടിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ ചോദ്യവും ഈ വിശകലനവും കാണുക.