മലയാളത്തിലും സംസ്കൃതത്തിലും പദ്യരൂപത്തിലുള്ള ഒരു പ്രത്യേകതരം പ്രശ്നങ്ങളുണ്ടു്. ഒന്നിലധികം അര്‍ത്ഥമുള്ള ഒരുത്തരം എല്ലാ ചോദ്യങ്ങളുടെയും ഉത്തരമായി വരുന്നതാണു് ഇതിന്റെ രീതി.
അത്തരം ഒരു പ്രശ്നമാണിതു്. രണ്ടു ചോദ്യം, ഒരുത്തരം.
വാത്സല്യപാത്രമെന്താകും?
ഏറ്റവും മനസ്സില്‍ വേണ്ടതെന്തു താന്‍?
പണ്ഡിതന്മാരുരയ്ക്കട്ടേ
രണ്ടിനും ചേര്ന്നൊരുത്തരം
അതായതു്, രണ്ടു ചോദ്യങ്ങളുണ്ടു്:
- ആരാണു വാത്സല്യഭാജനം?
- ഒരു മനുഷ്യനു്
ഏറ്റവുംമനസ്സില് വേണ്ടതു് എന്താണു്?
ഇതിനു രണ്ടിനും ഉത്തരമാകുന്ന ഒരു വാക്കോ വാക്യമോ പറയണം.
2006 ഒക്റ്റോബര്‍ 7 വരെയെങ്കിലും ഉത്തരം കമന്റായി ചേര്‍ക്കാം.
ഇതില്‍ ഇനി കമന്റുകള്‍ അനുവദിച്ചിട്ടില്ല. ഉത്തരം ഇവിടെ.
സിബു | 23-Sep-06 at 2:09 am | Permalink
മക്കളല്ലേ…
Umesh | 02-Oct-06 at 11:47 pm | Permalink
“ബുദ്ധിപരീക്ഷ”യില്‍ പുതിയ ചോദ്യം: രണ്ടു ചോദ്യം, ഒരുത്തരം.
മലയാളഭാഷയിലെ നാനാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഒരു പ്രശ്നം.
പുള്ളി. | 03-Oct-06 at 5:54 am | Permalink
കുട്ടി(കള്‍)
ജേക്കബ് | 03-Oct-06 at 5:23 pm | Permalink
പുത്രന്
അരവിന്ദന് | 03-Oct-06 at 6:17 pm | Permalink
സന്താനം?
പുള്ളി. | 04-Oct-06 at 3:57 am | Permalink
താതന് (താതഃ)
tata [ tâta ] m. father: voc. dear (addressing elders, superiors, children, or pupils).
എന്നു സംസ്കൃത നിഘണ്ടു
വാത്സല്യം കുട്ടിയോടും ഏറ്റവും വേണ്ടത് പിതാവും. (ക്ലോണിംഗിനു മുന്‍പു വരെ)
Umesh::ഉമേഷ് | 05-Oct-06 at 1:02 pm | Permalink
രണ്ടാം വരി “സത്സമ്പത്തുകളെന്തു താന്‍” എന്നായിരുന്നു. അതിനെ “അവശ്യം വേണ്ടതെന്തു താന്‍” എന്നാക്കിയതു ഞാനായിരുന്നു.
ഒന്നു കൂടി മാറ്റുന്നു. “മനസ്സില്‍ വേണ്ടതെന്തു താന്‍” എന്നു്. ശരിയുത്തരത്തിലേക്കു നിങ്ങളെ അടുപ്പിക്കുവാന്‍ ഒരു ശ്രമം.
ഇതു വരെ നിങ്ങള്‍ അയച്ച ഉത്തരങ്ങളും പ്രസിദ്ധീകരിക്കും.