ചോദ്യം:
ചോദ്യം ഇവിടെ.
ഉത്തരം:
ഇതു പഴയ ഒരു ചോദ്യമാണു്.
വാത്സല്യപാത്രമെന്താകും?
സത്സമ്പത്തുകളെന്തു താന്‍?
പണ്ഡിതന്മാരുരയ്ക്കട്ടേ
രണ്ടിനും ചേര്ന്നൊരുത്തരം
എന്നായിരുന്നു. ഈ ബ്ലോഗ് തുടങ്ങാന്‍ പരിപാടിയുമായി അഭിപ്രായം ചോദിച്ചപ്പോള്‍ സിബു ഈ കമന്റിട്ടു:
മക്കളല്ലേ?
ശരിയാണല്ലോ. അതുകൊണ്ടു്, “സത്സമ്പത്തുകളെന്തു താന്‍?” എന്നതു മാറ്റി “അവശ്യം വേണ്ടതെന്തു താന്‍?” എന്നു മാറ്റി. അപ്പോഴും അരവിന്ദന്, ജേക്കബ്, പുള്ളി എന്നിവരുടെയും അഭിപ്രായം “മക്കള്‍” എന്നു തന്നെയായിരുന്നു.
വേറിട്ട ഒരു ഉത്തരം പുള്ളി ആണു നല്കിയതു്-താതന്. ഈ വാക്കിനു് അച്ഛന് എന്നും മകന് എന്നും അര്‍ത്ഥമുണ്ടു്. വാത്സല്യപാത്രമെന്താകും എന്നതിനു മകന് എന്നും, അവശ്യം വേണ്ടതെന്തു താന്‍ എന്നതിനു് അച്ഛന് എന്നും. പുള്ളിയുടെ വരികള്‍:
താതന് (താതഃ)
tata [ tâta ] m. father: voc. dear (addressing elders, superiors, children, or pupils).
എന്നു സംസ്കൃത നിഘണ്ടു.
വാത്സല്യം കുട്ടിയോടും ഏറ്റവും വേണ്ടത് പിതാവും. (ക്ലോണിംഗിനു മുന്‍പു വരെ)
രസകരമായ ഉത്തരം!
അതുകൊണ്ടു് അതിനെ വീണ്ടും മാറ്റി-“മനസ്സില്‍ വേണ്ടതെന്തു താന്‍?” എന്നു്. അതിനു ശേഷം ഉത്തരമൊന്നും കിട്ടിയില്ല.
ഈ ചോദ്യം പണ്ടു ചോദിച്ച ആളിന്റെ ഉത്തരം “നന്മകള്” എന്നായിരുന്നു.
- വാത്സല്യപാത്രമെന്താകും? നല് + മകള്‍ (നല്ല മകള്‍)
- സത്സമ്പത്തുക്കളെന്തു താന്‍/ അവശ്യം വേണ്ടതെന്തു താന്‍/ മനസ്സില്‍ വേണ്ടതെന്തു താന്‍? നന്മ-കള്‍.
എല്ലാവരുടെയും ഉത്തരം ശരി. നന്ദി.
Umesh::ഉമേഷ് | 08-Oct-06 at 3:44 pm | Permalink
“രണ്ടു ചോദ്യം, ഒരുത്തരം” എന്ന പ്രശ്നത്തിന്റെ ഉത്തരം.